നടിമാരുടെ വസ്ത്രം; തമിഴ് സംവിധായകന്‍ മാപ്പു പറഞ്ഞു
നടിമാരുടെ വസ്ത്രത്തെ കുറിച്ചുള്ള തന്റെ പരാമര്‍ശത്തില്‍ തമിഴ് സംവിധായകന്‍ സുരാജ് മാപ്പു പറഞ്ഞു.
കത്തി സണ്ടെയുടെ സംവിധായകനായ സുരാജ് പ്രൊമോഷന്‍ പരിപാടിക്കിടെ പറഞ്ഞ കമ്മന്റിനെതിരേ ചിത്രത്തിലെ നായിക തമന്നയും രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ നായികമാര്‍ക്കായി കോസ്റ്റിയൂമര്‍ കൊണ്ടുവരുന്ന വസ്ത്രത്തിന്റെ നീളം താന്‍ ഇടപെട്ട് പരമാവധി കുറപ്പിക്കുമെന്നും നടിമാര്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിന് ബാധ്യതപ്പെട്ടാവരാണെന്നുമാണ് സുരാജ് പറഞ്ഞത്. പ്രേക്ഷകര്‍ അതുകൂടി കാണാനാണെന്നും ഇയാള്‍ പറഞ്ഞു. തമന്ന എപ്പോഴും അല്‍പ്പ വസ്ത്രങ്ങള്‍ ധരിച്ചെത്താന്‍ തയാറായിട്ടുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
മുഴുവന്‍ നടിമാര്‍ക്കും വേണ്ടി സുരാജ് മാപ്പു പറയണമെന്നാണ് ഇതിനെതിരേ തമന്ന പ്രതികരിച്ചത്. താരങ്ങളെ വെറും ഉപഭോഗ വസ്തുക്കളായി കാണരുതെന്ന് പറഞ്ഞ് കത്തിസണ്ടെയിലെ നായകന്‍ വിശാലും സംവിധാനയകനെതിരേ രംഗത്തെത്തിയിരുന്നു. നയന്‍താരയും സുരാജിന്റെ പ്രസ്താവനക്കെതിരേ രംഗത്തെത്തിയിരുന്നു.