തോപ്പില്‍ ജോപ്പന്റെ പിന്നില്‍ നടന്നത് വന്‍ചതി; പടം ഹിറ്റായിട്ടും നിര്‍മാതാവിന് നഷ്ടം

തോപ്പില്‍ ജോപ്പന്റെ പിന്നില്‍ നടന്നത് വന്‍ചതി; പടം ഹിറ്റായിട്ടും നിര്‍മാതാവിന് നഷ്ടം

0
 മൊഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത തോപ്പില്‍ ജോപ്പന്റെ നിര്‍മാണത്തിന് പിന്നില്‍ നടന്നത് വന്‍ ചതിയെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ കൂടി ഫലമായാണ് ചിത്രം തിയറ്ററുകളിലെത്തും മുമ്പുണ്ടായ കോടതി വിലക്കും റൈറ്റ്‌സുമായി ബന്ധപ്പെട്ട തര്‍ക്കവുമെല്ലാം ഉണ്ടായതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചിത്രത്തിന്റെ അണിയറക്കഥകള്‍ സംബന്ധിച്ച് അണിയറയില്‍ നടന്ന കാര്യങ്ങളെ കുറിച്ച് മനോരമ ഓണ്‍ലൈനാണ് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ പേര് വ്യക്തമാക്കാതെ സൂചനകള്‍ നല്‍കിക്കൊണ്ടാണ് മനോരമ റിപ്പോര്‍ട്ട്. ജോണി ആന്റണിയും തിരക്കഥാകൃത്ത് നിഷാദ് കോയയും കഥപറഞ്ഞ് ഇഷ്ടപ്പെട്ട് മമ്മൂട്ടിയുടെ ഡേറ്റ് വാങ്ങിയപ്പോള്‍ സത്യസന്ധനായ പ്രൊഡ്യൂസര്‍ വേണമെന്നാണ് താരം ആവശ്യപ്പെട്ടത്. എല്ലാവര്‍ക്കും പരിചിതനായ ഒരാള്‍ നിര്‍മാണം ഏറ്റെടുത്തപ്പോള്‍ മമ്മുക്കയും സമ്മതം മൂളി. മുമ്പ് ചില ചിത്രങ്ങളെടുത്ത് പരാജയപ്പെട്ട ആളെന്ന നിലയില്‍ അയാളോട് ഒരു സിമ്പതിയും താരത്തിനുണ്ടായിരുന്നത്രേ. പക്ഷേ എല്ലാവര്‍ക്കും അഡ്വാന്‍സ് നല്‍കിയ ശേഷം ഇയാള്‍ ചിത്രം പണം മുടക്കുന്നതിന് മറ്റൊരു നിര്‍മാതാവിനെ ഏല്‍പ്പിച്ചു. ഗള്‍ഫുകാരനായ ഈ നിര്‍മാതാവ് നല്‍കിയ പണം ഉപയോഗിച്ചാണ് പിന്നീട് ഈ തട്ടിപ്പുകാരാന്‍ ചിത്രം മുന്നോട്ടുകൊണ്ടുപോയതെന്ന് മനോരമ വ്യക്തമാക്കുന്നു.
ഗള്‍ഫുകാരന്റെ അസാന്നിധ്യം മുതലെടുത്ത് ലൊക്കേഷനിലെ കാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് അയാളാണ്. യഥാര്‍ത്ഥ നിര്‍മാതാവ് അറിയാതെ  ഇയാള്‍ വീഡിയോ റൈറ്റ് ഇയാള്‍ കൈമാറി. ഒടുവില്‍ പടം പുറത്തിറക്കാന്‍ നേരത്താണ് യഥാര്‍ത്ഥ നിര്‍മാതാവിന് കാര്യങ്ങള്‍ മനസിലാകുന്നത്. പടം ലാബില്‍ നിന്ന് പുറത്തിറക്കണമെങ്കില്‍ ഈ ഇടനിലക്കാരന്‍ മുമ്പ് നല്‍കാനുള്ള കടം രണ്ടുകോടിയോളം കൊടുക്കണമായിരുന്നു. പുറത്തിറക്കി പടം അത്യാവശ്യം നല്ല നിലയില്‍ ഓടുമ്പോഴാണ് അറിയുന്നത് ഇയാള്‍ തിയറ്ററുകളില്‍ നിന്ന് അഡ്വാന്‍സായി അഞ്ചും പത്തും ലക്ഷം മേടിച്ചിരുന്നുവെന്ന് അറിയുന്നത്. ഒടുവില്‍ പടം എല്ലാവര്‍ക്കും ലാഭം നല്‍കി ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയപ്പോള്‍ നിര്‍മാതാവിന് രണ്ടുകോടിയോളം നഷ്ടം. മലയാള സിനിമയിലെ കാന്‍സര്‍ എന്നാണത്രേ ഈ ഇടനിലക്കാരനെ പിന്നീട് മെഗാതാരം വിശേഷിപ്പിച്ചതെന്നും മനോരമാ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
സിനിമാ റിലീസ് തടഞ്ഞുകൊണ്ടുള്ള കോടതിവിധി വന്ന സമയത്ത് നിര്‍മാതാവ് നൗഷാദ് ആലത്തൂര്‍ പറഞ്ഞതിനെ ഇതിനൊപ്പം ചേര്‍ത്തുവെക്കാം.
‘തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയുടെ നിര്‍മാതാവ് ഞാനാണ്. ഗ്രാന്‍ഡ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എല്ലാ ലീഗല്‍ റൈറ്റും എനിക്കാണ്. കോടതിയെ സമീപിച്ചിരിക്കുന്ന വ്യക്തി എനിക്കെതിരെയല്ല കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അബ്ദുള്‍ നാസര്‍ എന്ന ആള്‍ക്കെതിരെയാണ്. അബ്ദുള്‍ നാസറിന് ഈ സിനിമയുമായി നിയമപരമായി ഒരു അവകാശവുമില്ല. ഈ പറയുന്ന ആള്‍ക്ക് ഞാന്‍ എന്താണെങ്കിലും പകര്‍പ്പവകാശം വിറ്റിട്ടില്ല. ‘ തന്റെ അസാന്നിധ്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നോക്കുന്നതിനായാണ് അബ്ദുള്‍ നാസറിനെ ഏല്‍പ്പിച്ചിരുന്നതെന്നും നാഷാദ് ആലത്തൂര്‍ വ്യക്തമാക്കിയിരുന്നതായി അന്നത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
loading...

SIMILAR ARTICLES

അഞ്ചു ദിവസത്തില്‍ 155 കോടി സ്വന്തമാക്കി ദംഗല്‍

0

ഹണീബീ2 വിനൊപ്പം ചിത്രീകരിച്ച് ഹണീബീ 2.5! സംവിധാനം ലാല്‍

0

NO COMMENTS

Leave a Reply