ആദം ജോണ്‍ പോത്തനായി പൃഥ്വിരാജ്; നായികയായി ഭാവനയും
പ്രിഥ്വിരാജിനെ നായകനാക്കി നവാഗതനായ ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന
‘ആദം’ എന്ന ചിത്രത്തില്‍ ഭാവനയും പ്രധാന വേഷത്തില്‍ എത്തുന്നു.
പ്രിഥ്വിയുടെ നായികയാകുന്നത് ബോളിവുഡ് താരം മിഷ്തി
ചക്രവര്‍ത്തിയാണെങ്കിലും ഇതിനു തുല്യ പ്രാധാന്യമുള്ള വേഷമാണ് ഭാവന
കൈകാര്യം ചെയ്യുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു. സിദ്ദിഖ്, ജയ
മേനോന്‍, രാഹുല്‍ മാധവ്, നരേന്‍, ബേബി ആബിദ ഹുസൈന്‍ എന്നിവരും
ആദത്തിലുണ്ട്.
ആദം ജോണ്‍ പോത്തന്‍ എന്ന ബിസിനസുകാരനായാണ് പ്രിഥ്വിരാജ് എത്തുന്നത്.
പിതാവിന്റെ മരണത്തിനു ശേഷം ബിസിനസ് ഏറ്റെടുത്തു നടത്തുകയാണ് ഇയാള്‍.
കേരളത്തിലെ ഷൂട്ടിംഗിനു ശേഷം സ്‌കോട്ട്‌ലാന്‍ഡിലാണ് ചിത്രത്തിന്റെ അടുത്ത
ഷെഡ്യൂള്‍. ഫെബ്രുവരിയില്‍ സ്‌കോട്ട്‌ലാന്‍ഡിലെ ഷൂട്ടിംഗ് ആരംഭിക്കും.