ഗ്രേറ്റ് ഫാദറുമായി ഏറ്റുമുട്ടാനൊരുങ്ങി ജോര്‍ജേട്ടന്‍സ് പൂരം

ഗ്രേറ്റ് ഫാദറുമായി ഏറ്റുമുട്ടാനൊരുങ്ങി ജോര്‍ജേട്ടന്‍സ് പൂരം

0

മലയാള സിനിമയുടെ ക്രിസ്മസ് സീസണ്‍ സമരത്തില്‍ മുങ്ങിപ്പോയെങ്കിലും
പുതുവര്‍ഷത്തെ തിയറ്റര്‍ പ്രതീക്ഷകള്‍ ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്.
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍
തന്നെയാണ് അതില്‍ മുന്നിട്ടുനില്‍ക്കുന്നത്. ജനുവരി 27നാണ് ചിത്രം
തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദിലീപ് ചിത്രം
ജോര്‍ജേട്ടന്‍സ് പൂരവുമായിട്ടായിരിക്കും ഗ്രേറ്റ്ഫാദറിന്റെ പ്രധാന
മല്‍സരമെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്. കെ ബിജു സംവിധാനം
ചെയ്യുന്ന ചിത്രം ജനുവരി 25 റിലീസ് ആണേ്രത പദ്ധതിയിടുന്നത്.
കാവ്യ മാധവനുമായുള്ള വിവാഹ ശേഷം ആദ്യമെത്തുന്ന ദിലീപ് ചിത്രമാണ്
ജോര്‍ജേട്ടന്‍സ് പൂരം. കാവ്യയുമായുള്ള വിവാഹത്തോടെ കുടുംബ പ്രേക്ഷകര്‍
ദിലീപില്‍ നിന്ന് അകലുന്നതിനാല്‍ നിര്‍മാതാക്കള്‍ ദിലീപ് ചിത്രത്തില്‍
നിന്ന് മാറുകയാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. ക്രിസ്മസ് റിലീസ്
നിശ്ചയിച്ചിരുന്ന ചിത്രം നേരത്തേ തന്നെ ജനുവരിയിലേക്ക് മാറ്റുകയാണെന്ന്
പ്രഖ്യാപിച്ചത് ഇതിന്റെ പശ്ചാത്തലത്തില്‍ ആണെന്നും ചിലര്‍ വിലയിരുത്തി.
അതിനാല്‍ ജനപ്രിയ നായകന്റെ കരിയറിലെ തന്നെ നിര്‍ണായക ചിത്രമാകുകയാണ്
ജോര്‍ജേട്ടന്‍സ് പൂരം.

loading...

SIMILAR ARTICLES

അല്‍ഫോണ്‍സ് പുത്രന്‍- മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു വന്‍ ബജറ്റില്‍

0

NO COMMENTS

Leave a Reply