അനു ഇമ്മാനുവല്‍ കോളിവുഡിലേക്ക്

അനു ഇമ്മാനുവല്‍ കോളിവുഡിലേക്ക്

0

ആക്ഷന്‍ ഹീറോ ബിജുവിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറിയ അനു
ഇമ്മാനുവല്‍ തെലുങ്കിനു പിന്നാലെ തമിഴകത്തും അരങ്ങേറ്റം കുറിക്കാന്‍
ഒരുങ്ങുകയാണ്. വിശാല്‍ നായകനാകുന്ന തുപ്പറിവാളന്‍ എന്ന ചിത്രത്തിലെ
പ്രധാന വേഷത്തിലൂടെ താരം കോളിവുഡില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍
സൂചിപ്പിക്കുന്നത്. മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികാ
വേഷത്തിന് ആദ്യം രാകുല്‍ പ്രീത് സിംഗിനെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍
ഡേറ്റ് ക്ലാഷായതിനാല്‍ താരം ചിത്രത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് ഈ
വേഷം അനു ഇമ്മാനുവലില്‍ എത്തിയത്. അക്ഷര ഹാസനും ആന്‍ഡ്രിയയുമാണ്
ചിത്രത്തിലെ മറ്റ് നായികമാര്‍.
മജ്‌നു എന്ന ചിത്രത്തിലൂടെ ഈ വര്‍ഷം തെലുങ്കില്‍ എത്തിയ താരം അവിടെ
ശ്രദ്ധ നേടി. ഓക്‌സിജനാണ് ഇനി റിലീസാകാനുള്ള ചിത്രം

loading...

SIMILAR ARTICLES

അല്‍ഫോണ്‍സ് പുത്രന്‍- മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു വന്‍ ബജറ്റില്‍

0

NO COMMENTS

Leave a Reply