അമീറിനെ വെറുക്കുന്നുവെന്ന് സല്‍മാന്‍; ദംഗലിന് മികച്ച അഭിപ്രായം
ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് അമീര്‍ഖാന്‍ ചിത്രം ദംഗലിന് ലഭിച്ചിരിക്കുന്നത്. മഹാവീര്‍ ഫോഗട്ടിന്റെ മക്കളായ ഗീത ഫോഗട്ട്, ബബിത കുമാരി എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമാലോകവും ഇതിനകം ദംഗലിനെ പ്രശംസ കൊണ്ടു മൂടിക്കഴിഞ്ഞു.
സല്‍മാന്‍ഖാന്‍ ട്വിറ്ററില്‍ കുറിച്ചതിങ്ങനെയാണ്. “ഇന്ന് വൈകുന്നേരം എന്റെ കുടുംബം ദംഗല്‍ കണ്ടു. സുല്‍ത്താനേക്കാളും മികച്ച ചിത്രമാണെന്നാണ് അവരുടെ അഭിപ്രായം. വ്യക്തിപരമായി നിങ്ങളെ സ്‌നേഹിക്കുന്നു, പക്ഷെ തൊഴില്‍പരമായി ഏറെ വെറുക്കുന്നു”. സല്‍മാന്റെ വെറുപ്പില്‍ സ്നേഹം മാത്രമേ കാണുന്നുള്ളൂവെന്ന് അമീര്‍ മറുപടിയും നല്‍കി.
അഞ്ചുവര്‍ഷത്തിനിടെ കണ്ട ഏറ്റവും മികച്ച ചിത്രമെന്നാണ് ഗൗതംമേനോന്‍ അഭിപ്രായപ്പെട്ടത്.