ജോമോള്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു

ജോമോള്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു

0

വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന നടി ജോമോള്‍ തിരിച്ചെത്തുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായൊരു വേഷം താരം കൈകാര്യം ചെയ്യും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത രാക്കിളിപ്പാട്ടാണ് അവസാനമായി റിലീസ് ചെയ്ത ചിത്രം. ഒരു വടക്കന്‍ വീരഗാഥയില്‍ ബാലതാരമായി എത്തിയ ജോമോള്‍ പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികയും ഉപനായികയുമായി എത്തി. എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരവും ദേശീയ തലത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരവും നേടിയിട്ടുണ്ട്.

loading...

SIMILAR ARTICLES

അല്‍ഫോണ്‍സ് പുത്രന്‍- മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു വന്‍ ബജറ്റില്‍

0

NO COMMENTS

Leave a Reply