പ്രതിസന്ധി നീക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച
തിയറ്റര്‍ വിഹിതത്തെ ചൊല്ലി സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന തര്‍ക്കം അവസാനിപ്പിക്കുന്നതിന് സാംസ്‌കാരിക മന്ത്രി എകെ ബാലന്റെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. ക്രിസ്മസ് ചിത്രങ്ങളുടെ റിലീസ് വരെ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ചര്‍ച്ച നടത്തുന്ന. നിര്‍മാതാക്കള്‍, വിതരണക്കാര്‍ ,തിയറ്റര്‍ ഉടമകള്‍ എന്നിവരുടെ സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഡിസംബര്‍ 16 മുതലുള്ള റിലീസുകളാണ് നിര്‍ത്തിവെക്കാനാണ് നേരത്തേ തീരുമാനിച്ചിട്ടുള്ളത്. ഇത് മാറ്റി ക്രിസ്മസ് ചിത്രങ്ങളുടെ റിലീസ് സുഗമമാക്കുന്നതിനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.