ജി.വി പ്രകാശിന്റെ നായികയായി ഗായത്രി സുരേഷ് തമിഴകത്തേക്ക്
ജംനാപ്യാരിയിലൂടെ മലയാളത്തില്‍ അരങ്ങേറിയ ഗായത്രി സുരേഷ് കോളിവുഡ് പ്രവേശനത്തിന് ഒരുങ്ങുകയാണ്. 4ജി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജി.വി പ്രകാശിന്റെ നായികയായി ഗായത്രി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശങ്കറിന്റെ സംവിധാന സഹായിയായിരുന്ന വെങ്കട് പ്രക്കാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മാണം സി.വി കുമാര്‍. മലയാലത്തില്‍ ജംനാപ്യാരിക്ക് ശേഷം മികച്ച അവസരങ്ങളൊന്നും താരത്തിന് ലഭിച്ചിരുന്നില്ല. എങ്കിലും അവാര്‍ഡ് നിശകളിലും സ്റ്റാര്‍ ഷോകളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു ഗായത്രി സുരേഷ്. അടുത്ത് റിലീസായ ഒരേ മുഖത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ താരം എത്തി. നിവിന്‍ പോളി ചിത്രം സഖാവാണ് മലയാളത്തില്‍ ഇനി റിലീസാകാനുള്ള ചിത്രം. ടോവിനോ തോമസ് നായകനായ ഒരു മെക്‌സിക്കന്‍ അപാരതയിലും ഗായത്രി സുരേഷുണ്ട്.