വിനീതിന്റെ എബി ജനുവരിയില്‍ തിയറ്ററുകളിലെത്തും
ശ്രീകാന്ത് മുരളിയുടെ സംവിധാനത്തില്‍ വിനീത് ശ്രീനിവാസന്‍ നായകനാകുന്ന എബി ജനുവരിയില്‍ തിയറ്ററുകളിലെത്തും. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജനുവരി 20ന് 2017ലെ ആദ്യ റിലീസുകളിലൊന്നായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ആലോചിക്കുന്നത്. വിമാനം ഉണ്ടാക്കാന്‍ ചെറുപ്പം മുതലേ ആഗ്രഹിക്കുന്ന എബി എന്ന വ്യക്തിയായാണ് വിനീത് ശ്രീനിവാസന്‍ എത്തുന്നത്.
മോഹന്‍ലാലിന്റെ ലെഫ്. കേണല്‍ പദവി തിരിച്ചെടുക്കണമെന്ന് സെനിക ഉദ്യോഗസ്ഥര്‍
കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങള്‍ വിനീത് അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് എച്ചിക്കാനമാണ് തിരക്കഥ ഒരുക്കുന്നത്. അജു വര്‍ഗീസും പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്.