മിയാന്‍ ഭായ് ആയി ഷാറൂഖ്; റയീസ് ട്രെയ്‌ലര്‍ കാണാം
മിയാന്‍ ഭായ് എന്ന അബ്കാരിയുടെ വേഷത്തില്‍ ബോളിവുഡ് കിംഗ്ഖാന്‍ ഷാറൂഖ് ഖാന്‍ എത്തുന്ന റയീസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രാഹുല്‍ ദൊലാക്കിയ സംവിധാനം ചെയ്യുന്ന ഈ ആക്ഷന്‍ ത്രില്ലറില്‍ പാക് താരം മഹിറാ ഖാനാണ് നായിക. ഷാറൂഖിന്റെ അഭിനയ ജീവിതത്തിലെ വ്യത്യസ്ത വേഷമാകും ഇതെന്നാണ് കണക്കാക്കുന്നത്.