ഫുക്രി എത്തുന്നത് ഡിസംബര്‍ 23ന്
സിദ്ധിഖിന്റെ സംവിധാനത്തില്‍ ജയസൂര്യ നായകനായെത്തുന്ന ഫുക്രി ഡിസംബര്‍ 23ന് തിയറ്ററുകളിലെത്തും. കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കുന്ന ചിത്രത്തില്‍ ലാല്‍, സിദ്ധിഖ്, ഭഗത് മാനുവല്‍, കലാഭവന്‍ നവാ, കെപിഎസി ലളിത തുടങ്ങിയവരുണ്ട്. പ്രയാഗ മാര്‍ട്ടിനാണ് നായിക. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ടീസര്‍ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
എന്‍ജിനീയറിംഗ് ഡ്രോപ് ഔട്ടായ ലുക്മാന്‍ അലി ഫുക്രി ആയിട്ടാണ് ജയസൂര്യ എത്തുന്നത്. ജയസൂര്യയുടെ ഏറ്റവും ചെലവേറിയ ചിത്രമാണിതെന്നാണ് ലഭിക്കുന്ന വിവരം.