മാന്യം പുലി എത്തിയത് പുലിമുരുകനില്‍ നിന്ന് മാറ്റങ്ങളോടെ
മലയാളത്തിലെ പുലിമുരുകന്‍ തെലുങ്കില്‍ എത്തിയത് മാന്യം പുലിയായി. മലയാളി പ്രേക്ഷകര്‍ നല്‍കിയ വന്‍ സ്വീകരണം തന്നെയാണ് തെലുങ്ക് പ്രേക്ഷകരും ചിത്രത്തിന് നല്‍കുന്നത്. ഒരു ഡബ്ബ്ചിത്രത്തിന് തെലുങ്ക് പ്രേക്ഷകര്‍ നല്‍കുന്ന ഏറ്റവും വലിയ വിജയമായി മാന്യം പുലി മാറുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നുമായി ചിത്രം 100 കോടി സ്വന്തമാക്കുന്നതിലേക്കാണ് നീങ്ങുന്നത്.
മലയാളത്തിലെ പല രംഗങ്ങളും ഒഴിവാക്കിയാണ് മാന്യം പുലിയെത്തിയത്. സുരാജിന്റെയും ലാലിന്റെയും രംഗങ്ങളിലാണ് കൂടുതലായി കത്രിക വീണത്. മലയാളത്തില്‍ വേണ്ടത്ര ഏശാതെ പോയ നമിതയുടെ രംഗങ്ങള്‍ തെലുങ്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. കൂടാതെ ആക്ഷന്‍ രംഗങ്ങളെയും ലാലിന്റെ പ്രകടനത്തെയും ആരവത്തോടെ തന്നെയാണ് തെലുങ്ക് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.