ജയയ്ക്ക് പിന്‍ഗാമി? അജിത് ഷൂട്ടിംഗ് നിര്‍ത്തി ചെന്നൈയില്‍ പറന്നിറങ്ങി
ജയലളിതയുടെ പിന്‍ഗാമിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ തമിഴിലെ സൂപ്പര്‍ താരം അജിത് ബള്‍ഗേറിയയിലെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് ചെന്നൈയില്‍ പറന്നിറങ്ങി. മരണത്തിനു മുമ്പു തന്നെ ജയലളിതയുടെ പിന്‍ഗാമി എന്ന നിലയില്‍ സിനിമാ മേഖലയില്‍ നിന്ന് ഏറ്റവുമധികം ചര്‍ച്ച ചെയ്ത പേര് അജിതിന്റേതായിരുന്നു. ഇന്നലെ രാത്രി ഭാര്യ ശാലിനിക്കൊപ്പമാണ് അജിത് ജയലളിതയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്.
സിരുത്തൈ ശിവയുടെ പുതിയ ചിത്രത്തില്‍ വിവേക് ഒബ് റോയിക്കൊപ്പമുള്ള രംഗങ്ങളായിരുന്നു ബള്‍ഗേറിയയില്‍ ചിത്രീകരിച്ചുവന്നത്. തമിഴില്‍ ഇപ്പോഴുള്ള സജീവ നടന്‍മാരില്‍ ജയലളിത് ഏറ്റവും അടുപ്പം പുലര്‍ത്തിയത് അജിതുമായിട്ടായിരുന്നു. ഒരു മകനെ പോലെയായിരുന്നു ജയയ്ക്ക് അജിത്തെന്നാണ് പ്രചാരണം.