ഗായിക ഗായത്രി അശോകന്‍ വിവാഹിതയായി
മലയാളി ഗായിക ഗായത്രി അശോകനും കൊല്‍ക്കത്ത സ്വദേശിയായ സംഗീത സംവിധായകന്‍ പുര്‍ബയാന്‍ ചാറ്റര്‍ജിയും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ച് നിരവധി സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടന്നത്.
കര്‍ണാടക, ഹിന്ദുസ്ഥാനി സംഗീതജ്ഞ കൂടിയായ ഗായത്രി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗായികയാകുന്നത്. മുന്‍പ് ഡോ. സായൂജുമായുള്ള വിവാഹബന്ധം ഗായത്രി വേര്‍പ്പെടുത്തിയിരുന്നു.