എന്തിരന്‍ ഷൂട്ടിംഗിനിടെ രജനീകാന്തിന് പരിക്ക്
ശങ്കര്‍ ചിത്രം എന്തിരന്റെ രണ്ടാംഭാഗമായ 2.0 ഷൂട്ടിംഗിനിടെ രജനീകാന്തിന് പരിക്കേറ്റു. ഷൂട്ടിംഗിനിടെ വീഴ്ചയില്‍ വലതുകാല്‍മുട്ടിന് പരിക്കേറ്റ രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി എട്ടുമണിയോടെ കോളമ്പാക്കത്തെ ഈസ്റ്റ്‌കോസ്റ്റ് റോഡിലാണ് അപകടമുണ്ടായത്. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിക്കുന്നത്.