ലൂസിഫറിന്റെ കാര്യത്തില്‍ മോഹന്‍ലാലിന് ആശങ്ക?

ലൂസിഫറിന്റെ കാര്യത്തില്‍ മോഹന്‍ലാലിന് ആശങ്ക?

0

മലയാളി സിനിമാ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് ആ വാര്‍ത്ത കേട്ടത്, പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായികനാകുന്ന ലൂസിഫര്‍. എന്നാല്‍ ഇരുവരുടെയും ടൈറ്റ് ഷെഡ്യൂള്‍ ചിത്രം എന്നു തുടങ്ങാനാകുമെന്ന കാര്യത്തില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. മുരളീ ഗോപി തിരക്കഥ എഴുതുന്ന ചിത്രം ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. ചിത്രം ഉപേക്ഷിക്കുന്നു എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ നേരത്തേ ആന്റണി പെരുമ്പാവൂര്‍ നിഷേധിച്ചിരുന്നു. 2017 അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ 2018 പകുതി വരെ തന്റെ ആക്റ്റിംഗ് കരിയറില്‍ നിന്ന് സംവിധാനത്തിനായി മാസങ്ങളോളം വിട്ടുനില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാണ് പൃഥ്വിരാജിനുള്ളത്. ലൂസിഫര്‍ പോലൊരു ബിഗ് ബജറ്റ് സിനിമയ്ക്കായി ആറു മാസമെങ്കിലും സംവിധായകന്‍ ചെലവിടേണ്ടി വരുമെന്നും കരുതുന്നു.
മോഹന്‍ലാലിനാകട്ടെ എത്രയും വേഗം ലൂസിഫര്‍ പൂര്‍ത്തിയാക്കണമെന്ന ആഗ്രഹമാണുള്ളതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. അടുപ്പിച്ച് വന്‍ ഹിറ്റുകള്‍ സ്വന്തമാക്കിയ ലാലിനെ കാത്ത് മോളിവുഡിലും ഇതരഭാഷകളിലുമായി നിരവധി പ്രൊജക്റ്റുകള്‍ ഒരുങ്ങുന്നുണ്ട്.

loading...

SIMILAR ARTICLES

അല്‍ഫോണ്‍സ് പുത്രന്‍- മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു വന്‍ ബജറ്റില്‍

0

NO COMMENTS

Leave a Reply