പ്രിയദര്‍ശന്‍ ചിത്രത്തില്‍ ദുല്‍ഖറും ഫഹദും
ഒപ്പത്തിന്റെ സൂപ്പര്‍ ഹിറ്റ് വിജയത്തിനു ശേഷം പ്രിയദര്‍ശന്‍ മലയാളത്തില്‍ വീണ്ടുമൊരു മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യും. ഇതിനു ശേഷം പ്രിയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകുക ദുല്‍ഖര്‍ സല്‍മാന്‍. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. പ്രിയദര്‍ശന്‍ തന്നെയാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ചിത്രവും പ്രിയദര്‍ശന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. മണിയന്‍ പിള്ള രാജുവായിരിക്കും ഈ ചിത്രം നിര്‍മിക്കുക.
ഇപ്പോള്‍ അക്ഷയ്കുമാറിനെ നായകനാക്കി ഒപ്പം ഹിന്ദി റീമേക്ക് ഒരുക്കുന്ന തിരക്കിലാണ് പ്രിയദര്‍ശന്‍. ഇതിനു ശേഷമാകും മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രവും പിന്നാലെ ദുല്‍ഖര്‍ചിത്രവും ചെയ്യുക.