ദിലീപ്- കാവ്യ വിവാഹം; വ്യാജ വാര്‍ത്തകള്‍ക്കെതിരേ കേസു കൊടുക്കുമെന്ന് ഭാവന

ദിലീപ്- കാവ്യ വിവാഹം; വ്യാജ വാര്‍ത്തകള്‍ക്കെതിരേ കേസു കൊടുക്കുമെന്ന് ഭാവന

0
ദിലീപ്- കാവ്യ മാധവന്‍ വിവാഹവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരേ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഭാവന. ദിലീപിന്റെ ഒട്ടേറെ ചിത്രങ്ങളില്‍ നായികയായ ഭാവനയുടെ അസാന്നിധ്യം വിവാഹച്ചടങ്ങിള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്നെ ക്ഷണിക്കാത്ത കൊണ്ടാണ് ആ കല്യാണത്തിന് പോകാതിരുന്നതെന്നും അത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും തന്നെ ഒരുതരത്തിലും ബാധിക്കുന്നതല്ലെന്നും മനോരമ ഓണ്‍ലൈനിനോട് ഭാവന പ്രതികരിച്ചു.
ഭാവനയ്ക്ക് മഞ്ജു വാര്യരോടുള്ള അടുപ്പമാണ് ഭാവനയെ വിളിക്കാത്തതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. എന്നാല്‍ ക്ഷണമുണ്ടായിട്ടും ഭാവന പോകാതിരുന്നതാണെന്നും മഞ്ജു-ദിലീപ് ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ ഭാവനയും കാരണമായിട്ടുണ്ടെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ദിലീപിന് കാവ്യയോടുള്ള അടുപ്പം ഭാവനയിലൂടെയാണ് മഞ്ജുവാര്യര്‍ അറിഞ്ഞതെന്നായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.
loading...

SIMILAR ARTICLES

അല്‍ഫോണ്‍സ് പുത്രന്‍- മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു വന്‍ ബജറ്റില്‍

0

NO COMMENTS

Leave a Reply