ഒരേ മുഖം ഈയാഴ്ച എത്തും
നവംബര്‍ ആദ്യം തിയറ്ററുകളില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരേമുഖം അല്‍പ്പം വൈകിയത് പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു, നവാഗതനായ സജിത് ജഗദ്‌നന്ദന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ചില്ലറ പ്രശ്‌നങ്ങളെല്ലാം അവസാനിപ്പിച്ച് ഡിസംബര്‍ രണ്ടിന് തിയറ്ററുകളിലെത്തുകയാണ്.
ധ്യാന്‍ ശ്രീനിവാസന്റെ വ്യത്യസ്ത വേഷപ്പകര്‍ച്ച കൊണ്ട് ശ്രദ്ധേയമായ ചിത്രം രണ്ടു കാലഘട്ടങ്ങളിലായാണ് കഥ പറയുന്നത്. അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ്, പ്രയാഗ മാര്‍ട്ടിന്‍, ജ്യുവല്‍ മേരി, ഗായത്രി സുരേഷ്, അഭിരാമി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലറിന് ലഭിച്ച വന്‍ സ്വീകരണം പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.