ദൃശ്യത്തെ മറികടന്ന് ഒപ്പം
പുലിമുരുകനു പിന്നില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ പണംവാരി പടം എന്ന സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഈ വര്‍ഷം മാത്രമല്ല, കേരള ബോക്‌സ് ഓഫിസിലെ ഇതുവരെയുള്ള കളക്ഷനില്‍ തന്നെ രണ്ടാം സ്ഥാനത്ത് ഈ പ്രിയദര്‍ശന്‍ ചിത്രമുണ്ട്. 78 ദിവസങ്ങളില്‍ നിന്നായി 42.6 കോടി രൂപയാണ് ഒപ്പം കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് നേടിയത്. 42.5 കോടി രൂപയായിരുന്നു ദൃശ്യത്തിന്റെ കേരള ബോക്‌സ് ഓഫിസ് കളക്ഷന്‍.
വേള്‍ഡ് വൈഡ് കളക്ഷനില്‍ 68 കോടി രൂപയുമായി ദൃശ്യം തന്നെയാണ് ഒപ്പത്തിന് മുന്നിലുള്ളത്. 63 കോടി രൂപയാണ് ഒപ്പത്തിന് ഇതുവരെ നേടാന്‍ സാധിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോഴും 20ഓളം സെന്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഒപ്പം വേള്‍ഡ് വൈഡ് കളക്ഷനിലും ദൃശ്യത്തെ മറികടന്നേക്കാം.
ഏറ്റവുമധികം പണംവാരിയ മോളിവുഡ് ചിത്രങ്ങളില്‍ മൂന്നിലും നായകനാകുക എന്ന അപൂര്‍വ റെക്കോഡാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയിരിക്കുന്നത്.