കാവ്യ അഭിനയം അവസാനിപ്പിക്കുന്നു? പൂര്‍ത്തിയാക്കാനുള്ളത് ഒരു ചിത്രം മാത്രം

കാവ്യ അഭിനയം അവസാനിപ്പിക്കുന്നു? പൂര്‍ത്തിയാക്കാനുള്ളത് ഒരു ചിത്രം മാത്രം

0

ദിലീപുമായുള്ള വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാവ്യ മാധവന്‍ തയാറെടുക്കുന്നതായി സൂചന. അടുത്തകാലത്തായി പുതിയ ചിത്രങ്ങള്‍ക്കൊന്നും താരം കരാറായിട്ടില്ല. ജീത്തു ജോസഫിന്റെ സ്ത്രീ പ്രാധാന്യമുള്ള ഒരു ചിത്രം മാത്രമാണ് നിലവില്‍ കാവ്യയ്ക്കായി ഒരുങ്ങുന്നത്. സിനിമയിലെ യുവതാരങ്ങള്‍ക്ക് കാവ്യയെ നായികയാക്കുന്നതില്‍ താല്‍പ്പര്യമില്ലാത്തതും ആദ്യ വിവാഹകാലത്ത് സിനിമയില്‍ നിന്നു വിട്ടതോടെ താരമൂല്യത്തില്‍ ഇടിവു സംഭവിച്ചതും കാവ്യയുടെ രണ്ടാംവരവിനെ പ്രതികൂലമായി ബാധിച്ചിരുന്നു. അതിനാല്‍ സിനിമയില്‍ നിന്ന് അല്‍പ്പം വിട്ടു നില്‍ക്കുന്ന സമയം തന്നെയാണ് കാവ്യ വിവാഹത്തിന് തെരഞ്ഞെടുത്തത്.
നേരത്തേ ദിലീപുമായുള്ള വിവാഹത്തെ തുടര്‍ന്നാണ് മഞ്ജുവാര്യര്‍ സിനിമയില്‍ നിന്ന് 14 വര്‍ഷത്തോളം വിട്ടുനിന്നത്. പിന്നീട് നൃത്തവേദിയിലേക്കാണ് ആദ്യം തിരിച്ചുവന്നത്. ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതിനു ശേഷമായിരുന്നു അത്.

loading...

SIMILAR ARTICLES

അല്‍ഫോണ്‍സ് പുത്രന്‍- മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു വന്‍ ബജറ്റില്‍

0

NO COMMENTS

Leave a Reply