ഗ്രേറ്റ് ഫാദര്‍ എത്തുന്നത് ജനുവരി 27ന് മാത്രം
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്റെ റിലീസ് നീട്ടിവെച്ചു. ചില സാങ്കേതിക കാരണങ്ങളാലാണ് ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുന്നതെന്ന് നിര്‍മാതാക്കളായ ഓഗസ്റ്റ് സിനിമാസ് അറിയിച്ചു. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 27ന് തിയറ്ററുകളിലെത്തുമെന്നാണ് ഓഗസ്റ്റ് സിനിമാസിന്റെ കുറിപ്പ് വ്യക്തമാക്കുന്നത്. മെഗാസ്റ്റാറിനു പുറമേ ആര്യ, സ്‌നേഹ, ബേബി സാറ തുടങ്ങിയരാണ് ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലുള്ളത്. ഡേവിഡ് നൈന എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ ലുക്ക് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചാരം നേടിയിരുന്നു.