മഞ്ജുവാര്യര്‍ ഗുരുതരാവസ്ഥയിലെന്ന് വ്യാജപ്രചാരണം
മഞ്ജുവാര്യര്‍ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചില സാഡിസ്റ്റുകളുടെ വ്യാജ പ്രചാരണം. മനോരമ ചാനലിന്റെ ലോഗോയും വാര്‍ത്താവതാരകനെയും മഞ്ജുവിന്റെ ഫോട്ടോയും ചേര്‍ത്ത് ഫോട്ടോഷോപ്പില്‍ തയാറാക്കിയ വ്യാജഫോട്ടോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളിലാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ദിലീപ്- കാവ്യമാധവന്‍ വിവാഹത്തെ തുടര്‍ന്നാണ് ഇത്തരം വാര്‍ത്തകള്‍ ചിലര്‍ പടച്ചുവിട്ടത്. മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള ദാമ്പത്യം തകര്‍ന്നതിനു പിന്നില്‍ കാവ്യയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.