ദുല്‍ഖര്‍ അമേരിക്കയിലേക്ക്; അമല്‍നീരദ് ചിത്രം ലക്ഷ്യമിടുന്നത് വിഷു റിലീസ്

ദുല്‍ഖര്‍ അമേരിക്കയിലേക്ക്; അമല്‍നീരദ് ചിത്രം ലക്ഷ്യമിടുന്നത് വിഷു റിലീസ്

0

സ്റ്റൈലിഷ് സംവിധായകന്‍ അമല്‍ നീരദും യുവതാരങ്ങളിലെ ഫാഷന്‍ ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാനും ഒത്തുചേരുമ്പോഴുള്ള മാജിക്കിനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് അല്‍പ്പ കാലമായി. ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിന്റെ തുടക്കം മുതല്‍ തടസങ്ങള്‍ നേരിട്ടു. കാലാവസ്ഥ മൂലം ഷൂട്ടിംഗ് തടസപ്പെട്ടു, നായികയെ മാറ്റേണ്ടി വന്നു. ഇതെല്ലാം മറികടന്ന് കേരളത്തിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ അമേരിക്കയിലാണ്. അമേരിക്കയില്‍ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് തടസങ്ങള്‍ നേരിട്ടതോടെ ചിത്രം നീണ്ടുപോയി. അതിനിടെ സത്യന്‍ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങളും ബിജോയ് നമ്പ്യാര്‍ ചിത്രം സോളോയുടെ ആദ്യ ഷെഡ്യൂളും ദുല്‍ഖര്‍ പൂര്‍ത്തിയാക്കി.
സാങ്കേതിക തടസങ്ങളെല്ലാം നീങ്ങി അമേരിക്കയില്‍ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ഇനി മറ്റ് തടസങ്ങളൊന്നും നേരിട്ടില്ലെങ്കില്‍ അടുത്തവര്‍ഷം ഏപ്രിലില്‍ വിഷു റിലീസായി ദുല്‍ഖറിന്റെ അജി ജോണിനെ തിയറ്ററിലെത്തിക്കാനാകുമെന്നാണ് അമല്‍ നീരദും സംഘവും പ്രതീക്ഷിക്കുന്നത്. കാര്‍ത്തിക മുരളീധരന്‍ നായികയാകുന്ന ചിത്രത്തില്‍ സൗബിനും പ്രധാന വേഷത്തിലുണ്ട്. ഷിബിന്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ഗോപി സുന്ദര്‍.

loading...

SIMILAR ARTICLES

അല്‍ഫോണ്‍സ് പുത്രന്‍- മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു വന്‍ ബജറ്റില്‍

0

NO COMMENTS

Leave a Reply