ദുല്‍ഖറിന്റെ സോളോയില്‍ ആന്‍ അഗസ്റ്റിനും മുഖ്യവേഷത്തില്‍

ദുല്‍ഖറിന്റെ സോളോയില്‍ ആന്‍ അഗസ്റ്റിനും മുഖ്യവേഷത്തില്‍

0

ആന്‍ അഗസ്റ്റിന്‍ ഒരിടവേളയ്ക്കു ശേഷം തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോയില്‍ ഒരു നായികയാകുന്ന ആനാണ്. തമിഴ്താരം അന്‍സണിന്റെ ജോഡിയായാണ് താരം എത്തുന്നത്. അന്‍സണും നായക പ്രധാനമായ വേഷത്തിലാണ് ചിത്രത്തിലുള്ളത്. ഇതുവരെ ചിത്രത്തിലെ സ്റ്റാര്‍ കാസ്റ്റിനെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ അധികം വ്യക്തമാക്കിയിരുന്നില്ല. ദുല്‍ഖറിന്റെയും മറ്റൊരു നായിക ആര്‍തിയുടെയും പേരുകള്‍ മാത്രമാണ് പുറത്തുവന്നിരുന്നത്.
ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായുള്ള വിവാഹത്തിനു ശേഷമാണ് ആന്‍ അഗസ്റ്റിന്‍ അല്‍പ്പകാലം സിനിമയില്‍ നിന്ന് വിട്ടു നിന്നത്. ലാല്‍ജോസ് സംവിധാനം ചെയ്ത നീനയിലായിരുന്നു ഇതിനു മുമ്പ് അഭിനയിച്ചത്.

loading...

SIMILAR ARTICLES

അല്‍ഫോണ്‍സ് പുത്രന്‍- മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു വന്‍ ബജറ്റില്‍

0

NO COMMENTS

Leave a Reply