ദിലീപും മഞ്ജുവും സമ്മതിച്ചിട്ടും സല്ലാപം രണ്ടാം ഭാഗത്തിന് തടസമെന്തായിരുന്നു?

ദിലീപും മഞ്ജുവും സമ്മതിച്ചിട്ടും സല്ലാപം രണ്ടാം ഭാഗത്തിന് തടസമെന്തായിരുന്നു?

0

ദിലീപും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു സല്ലാപം. ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് ഒരുക്കിയ ഈ ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത് എന്നും വാര്‍ത്തകള്‍ വന്നിരുന്നു. മഞ്ജുവും ദിലീപുമായുള്ള വിവാഹമെല്ലാം കഴിഞ്ഞ് ഒരിക്കല്‍ സല്ലാപം രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിച്ചിരുന്നതായി സംവിധായകന്‍ സുന്ദര്‍ദാസ് സൗത്ത് ലൈവ് വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ചിത്രത്തിനായി ദിലീപും മഞ്ജുവാര്യരും തയാറായിരുന്നു. എന്നാല്‍ മഞ്ജു വാര്യര്‍ പ്രൊഡ്യൂസ് ചെയ്ത് മറ്റൊരു നായികയെ അവതരിപ്പാക്കാം എന്നായിരുന്നു ആലോചന. ഇതിനായി ദിലീപും മഞ്ജുവും ലോഹിതദാസിനും സുന്ദര്‍ദാസിനും അഡ്വാന്‍സ് നല്‍കുകയും ചെയ്തു. എന്നാല്‍ സല്ലാപത്തിലെ കഥയ്ക്ക് ഇനി തുടര്‍ച്ച നല്‍കാനാകില്ലെന്ന ഉറച്ച നിലപാട് ലോഹിതദാസ് എടുത്തതോടെ പ്രൊജക്റ്റ് മുടങ്ങുകയായിരുന്നു.

loading...

SIMILAR ARTICLES

ബാബു ആന്റണിയോട് ഇപ്പോഴും കടപ്പാടെന്ന് ചാര്‍മിള

0

NO COMMENTS

Leave a Reply