സെക്യൂരിറ്റി മോശമായി പെരുമാറി; പ്രിയങ്ക ചോപ്രയെ മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ സെക്യൂരിറ്റി ജീവനക്കാര്‍ മോശമായി പെരുമാറി എന്നാരോപിച്ച്, താരം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരിച്ചു. പ്രിയങ്ക നിര്‍മിക്കുന്ന ബോജ്പൂരി ചിത്രം ബംബം ബോല്‍ രഹാ ഹേ കാശിയുടെ പ്രചരണത്തിനായാണ് വാര്‍ത്താസമ്മേളനം നടത്തിയത്.
ഇറോട്ടിക് ത്രില്ലറിനായി റായ് ലക്ഷ്മി 10 കിലോ കുറച്ചു
പാറ്റ്‌നയിലാണ് സംഭവം. വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുന്‍പായി പ്രിയങ്കയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമിച്ചെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ പരാതി. മാധ്യമപ്രവര്‍ത്തകരുടെ അസാന്നിധ്യത്തില്‍ വാര്‍ത്താസമ്മേളനം നടത്താനാകാതെ പ്രിയങ്ക മടങ്ങുകയായിരുന്നു. പ്രിയങ്കയുടെ ആദ്യ നിര്‍മാണസംരംഭമായ ബോജ്പുരി അശ്ലീലരംഗങ്ങള്‍ അനാവശ്യമായി കുത്തിനിറച്ചതിന്റെ പേരില്‍ നേരത്തെയും വിവാദങ്ങളില്‍ പെട്ടിരുന്നു.
മോഹന്‍ലാല്‍ എന്ന അല്‍ഭുതമാണ് പാഠപുസ്തകം- ആര്‍ എസ് വിമല്‍