അച്ഛന്‍ എവിടെയെന്ന് അറിയില്ല; വിജയകുമാറിന്റെ മകള്‍ എന്നു വിളിക്കരുതെന്ന് അര്‍ത്ഥന
മുദ്ദുഗൗ എന്ന ചിത്രം താരപുത്രന്റെ മാത്രമല്ല താരപുത്രിയുടെ കൂടി അരങ്ങേറ്റമാണെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനായപ്പോള്‍ വിജയകുമാറിന്റെ മകള്‍ അര്‍ത്ഥന നായികയായി. എന്നാല്‍ വിജയകുമാറിന്റെ മകള്‍ എന്ന വിശേഷണം തനിക്ക് ആവശ്യമില്ലെന്ന് അര്‍ത്ഥന പറയുന്നു. താന്‍ അര്‍ത്ഥന വിജയകുമാര്‍ അല്ല എന്നും അര്‍ത്ഥ ബിനു ആണെന്നും നടി പറഞ്ഞു.
സന്തുഷ്ട ദാമ്പത്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഐശ്വര്യറായ്
അച്ഛന്‍ വിജയകുമാറും അമ്മ ബിനുവും വിവാഹ മോചനം നേടിയവരാണ്. അച്ഛന്‍ എവിടെയാണെന്ന് പോലും എനിക്കറിയില്ല. അതുകൊണ്ട് തന്നെ വിജയകുമാറിന്റെ മകള്‍ എന്ന ലേബലില്‍ അറിയപ്പെടാന്‍ എനിക്ക് താത്പര്യമില്ല അര്‍ത്ഥന പറഞ്ഞു.
പച്ചകുത്തിയ തെന്നിന്ത്യന്‍ താര സുന്ദരികള്‍; ഫോട്ടോകള്‍ കാണാം