മോഹന്‍ലാലിനെ പ്രകീര്‍ത്തിച്ച് തെലുങ്ക് മാധ്യമങ്ങളും
ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാല്‍ എത്തുന്ന തെലുങ്ക് ചിത്രം ജനതാഗാരേജ് ഓഗസ്റ്റില്‍ തിയറ്ററുകളിലെത്തുകയാണ്. മലയാളത്തിലും ചിത്രം ഡബ്ബ് ചെയ്ത് എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. തെലുങ്ക് ടീസറിനൊപ്പം പുറത്തിറങ്ങിയ മലയാളം ടീസറിനും വന്‍ വരവേല്‍പ്പ് ലഭിച്ചത് അണിയറ പ്രവര്‍ത്തകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
മൂത്താപ്പയെ പേടിയായിരുന്നെന്ന് മഖ്ബുല്‍ സല്‍മാന്‍
ചിത്രത്തെകുറിച്ചുള്ള പ്രതീക്ഷകള്‍ ഉയരാന്‍ മോഹന്‍ലാലിന്റെ സാന്നിധ്യം കാരണമായിട്ടുണ്ടെന്ന് തെലുങ്ക് മാധ്യമങ്ങള്‍ വിലയിരുത്തുന്നു. എന്‍ടിആര്‍ ഫാന്‍സും മോഹന്‍ലാല്‍ തെലുങ്കിലെ ഒരു മാസ് ചിത്രത്തില്‍ എത്തുന്നതിനെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. ഡബ്ബിംഗ് ചിത്രമാണെങ്കിലും ഏറ്റവുമധികം കാണപ്പെട്ട മലയാളം ടീസര്‍ ആയി മാറാന്‍ ജനതാ ഗാരേജിന് സാധിച്ചിട്ടുണ്ട്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് ഏറെ ആകര്‍ഷകമാണെന്നും തെലുങ്ക് സിനിമാ മാധ്യമങ്ങള്‍ വിലയിരുത്തുന്നു.
അലങ്കാര വസ്തുവായി നിന്നുകൊടുക്കാന്‍ താല്‍പ്പര്യമില്ല: മീര ജാസ്മിന്‍