സന്തുഷ്ട ദാമ്പത്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഐശ്വര്യറായ്
ബോളിവുഡിലെ ഏറ്റവും താര തിളക്കമുള്ള ദമ്പതിമാരാണ് ഐശ്വര്യറായും അഭിഷേക് ബച്ചനും. അടുത്തിടെ ഇരുവര്‍ക്കും ഇടയില്‍ അസ്വാരസ്യം ഉണ്ടെന്നും രണ്ടാമത് ഒരു കുട്ടി പിറക്കാന്‍ പോകുന്നു എന്നുമെല്ലാം ഗോസിപ്പുകള്‍ പുറത്തിറങ്ങി. ഇതെല്ലാം ചിരിച്ചുകൊണ്ടു തള്ളിക്കളയുകയാണ് ആഷും അഭിഷേകും ചെയ്തത്. ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാകുമ്പോള്‍ ഇത്തരത്തില്‍ അവരുടെ ഇല്ലാ വിശേഷങ്ങള്‍ പ്രചരിക്കുക സ്വാഭാവികം. അടുത്തിടെ ഒരു അഭിമുഖത്തില്‍ തങ്ങളുടെ ദാമ്പത്യ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം ഐശ്വര്യ റായ് നടത്തുകയുണ്ടായി.
ആറ്റ്‌ലിയുടെ അടുത്ത ചിത്രത്തില്‍ നിവിന്‍ പോളി
ഓര്‍ക്കുമ്പോള്‍ അല്‍ഭുതം തോന്നുന്നു; എത്ര വേഗമാണ് ഞങ്ങള്‍ക്കിടയിലെ സമയം കടന്നു പോകുന്നത്- എന്നു പറഞ്ഞാണ് ഐശ്വര്യ തുടങ്ങിയത്. ഒരുപാട് അഡ്ജസ്റ്റുമെന്റുകളും കൊടുക്കല്‍ വാങ്ങലുകളും ആവശ്യമായി വരും. യോജിപ്പുകളും വിയോജിപ്പുകളും ഉണ്ടാകും, എങ്കിലും പരസ്പരമുള്ള ആശയവിനിമയം നിലനിര്‍ത്തുക എന്നതാണ് പ്രധാനം. അഭിഷേകും ഇത്തരത്തില്‍ ചിന്തിക്കുന്ന ആളാണെന്നും പരസ്പര ബഹുമാനം ഉറപ്പുവരുത്തുന്നുവെന്നും ഐശ്വര്യ പറയുന്നു. പുറംമോടികളില്ലാത്ത തുറന്ന പ്രകൃതക്കാരനാണ് അഭിഷേക് എന്നും തന്റെ സ്‌പെഷ്യല്‍ വണ്‍ അദ്ദേഹം തന്നെയാണെന്നും ആഷ് കൂട്ടിച്ചേര്‍ത്തു.
പുലിമുരുകനിലെ കടുവ; മോഹന്‍ലാല്‍ വിശദീകരിക്കുന്നത് അയ്യപ്പനെ പിടിച്ച്