പൃഥ്വിയുടെ വേഷം ചാക്കോച്ചന്; ഒടുവില്‍ അതും മുടങ്ങി-റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന് സംഭവിച്ചതെന്ത്?
റോഷന്‍ ആന്‍ഡ്രൂസ് വീണ്ടും ബോബി സഞ്ജയ്മാരുടെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി അവതരിപ്പിക്കുന്നു എന്ന് അല്‍പ്പദിവസങ്ങള്‍ക്കു മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. നാളെ രാവിലെ എന്നു പേരിട്ട ഈ ചിത്രം എന്നാല്‍ നിലവില്‍ അനിശ്ചിതാവസ്ഥയിലാണ്. റോഷന്‍ ആന്‍ഡ്രൂസും ചാക്കോച്ചനും മറ്റു പ്രൊജക്റ്റുകളുടെ തിരക്കുകളിലേക്ക് നീങ്ങുകയും ചെയ്തു. ചിത്രം മുടങ്ങാന്‍ ഇടയായ കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്തായാലും അടുത്ത കാലത്തൊന്നും ചിത്രം വീണ്ടും ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് റോഷന്‍ ആന്‍ഡ്രൂസുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ആദ്യഘട്ടത്തില്‍ പൃഥ്വിരാജിന്റെ നായകനാക്കി നാളെ രാവിലെ ഒരുക്കാനായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് ഒരുങ്ങിയത്. എന്നാല്‍ തിരക്കഥാകൃത്തുക്കളുമായി താരത്തിനുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ മൂലം അത് മാറ്റുകയായിരുന്നു. പിന്നീടാണ് നായക കഥാപാത്രം കുഞ്ചാക്കോ ബോബനിലെത്തിയത്. ഇപ്പോള്‍ അതും മുടങ്ങിയിരിക്കുന്നു. ഒരു പ്രണയചിത്രം എന്ന നിലയില്‍ പ്ലാന്‍ ചെയ്ത നാളെ രാവിലെയില്‍ നൈല ഉഷയായിരുന്നു നായികായാകേണ്ടിയിരുന്നത്.