പുലി മുരുകനും തോപ്പില്‍ ജോപ്പനും ഒക്‌റ്റോബര്‍ 7ന്; BIG M FIGHT വീണ്ടും

പുലി മുരുകനും തോപ്പില്‍ ജോപ്പനും ഒക്‌റ്റോബര്‍ 7ന്; BIG M FIGHT വീണ്ടും

0

 

നീട്ടിവെച്ച് ഒടുവില്‍ രണ്ടാളും ഒരുമിച്ചെത്തുകയാണ്. റിലീസ് പലതവണ വൈകിയ ശേഷം ഒക്‌റ്റോബര്‍ 7നാണ് ലാലേട്ടന്‍ ആരാധകര്‍ കാത്തിരിക്കുന്ന പുലിമുരുകന്‍ എത്തുന്നതെന്ന് സംവിധായകന്‍ വൈശാഖ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഓണത്തിന് എത്തിമെന്ന് കരുതപ്പെട്ടിരുന്ന ജോണി ആന്റണിയുടെ മമ്മൂട്ടി ചിത്രം മാറ്റിവെച്ചതായി നേരത്തേ സില്‍മ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ തോപ്പില്‍ ജോപ്പനും ഒക്‌റ്റോബര്‍ 7 ആണ് റിലീസ് ലക്ഷ്യം വെക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നു. പൂജാ അവധി ദിവസങ്ങള്‍ മികച്ച ഇനീഷ്യല്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് ഇരു ചിത്രങ്ങളും.

അമല പോള്‍ വിവാഹ മോചനത്തിന്?

ഏറെക്കാലത്തിനു ശേഷമാണ് മലയാളത്തിന്റെ ബിഗ് എം’സ് നേര്‍ക്കുനേര്‍ ഒരു ബോക്‌സ്ഓഫിസ് മല്‍സരതത്തിലെത്തുന്നത്. അതും ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങള്‍. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന പുലിമുരുകന്‍ മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ ചിത്രം എന്ന ഖ്യാതിയുമായാണ് വരുന്നത്. ആക്ഷന്‍ രംഗങ്ങളും സാങ്കേതിക മികവും ചിത്രത്തെ കുറിച്ചുള്ള ആകാംക്ഷകള്‍ വര്‍ധിക്കുപ്പിക്കുന്നു. ഒരു വര്‍ഷത്തിലേറെ നീണ്ട പ്രവര്‍ത്തനങ്ങളാണ് ചിത്രത്തിനായി നടന്നത്. ഉദയ്കൃഷ്ണയുടേതാണ് തിരക്കഥ.

എസ്ര നായികയുടെ ക്രേസി ബൈക്ക് റൈഡ് കാണാം- വിഡിയോ

നിഷാദ് കോയയുടെ തിരക്കഥയില്‍ ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. മമ്മൂട്ടി ഒരു കബഡി ടീം ക്യാപ്റ്റനായി എത്തുന്ന ചിത്രം ഹാസ്യത്തിനും പ്രാധാന്യം നല്‍കുന്നു.

SIMILAR ARTICLES

കബാലി ഫെയിം സന്തോഷ് നാരായണനും വിജയും ഒന്നിക്കുന്നു

0

വില്ലത്തിയായി ഞെട്ടിച്ച നായികമാര്‍

0

NO COMMENTS

Leave a Reply