സുചിത്ര തനിക്കായി 2 വര്‍ഷം കാത്തിരുന്നു; വിവാഹത്തിനു പിന്നിലെ രഹസ്യംവെളുപ്പെടുത്തി മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ കുടുംബ ജീവിതത്തെ കുറിച്ച് പലരും പല കഥകളും പലപ്പോഴായി ഇറക്കിയിട്ടുണ്ടെങ്കിലും മോഹന്‍ലാലും ഭാര്യ സുചിത്രവും ഇന്നും തങ്ങളുടെ അടുപ്പത്തിന് ഒരു കുറവും വരുത്തിയിട്ടില്ല. വിവാപ വാര്‍ഷികത്തിന് ഇപ്പോഴും ഇരുവരും പാടി ഉല്ലസിച്ച് നടന്നത് നമ്മള്‍ കണ്ടതാണല്ലോ ഇപ്പോഴിതാ കോഴിക്കോട് വെച്ചു നടന്ന ഒരു ചടങ്ങില്‍ തന്റെ വിവാഹത്തിനു പിന്നിലെ രഹസ്യവും ലാല്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. 2 വര്‍ഷങ്ങള്‍ ആണത്രേ സുചിത്ര ലാലിനായി കാത്തിരുന്നത്. കോഴിക്കോടുമായുള്ള ബന്ധം വിവരിക്കുന്നിനിടെയാണ് സൂപ്പര്‍താരം പഴയകാര്യങ്ങള്‍ ഓര്‍ത്തത്.
പുലി മുരുകനും തോപ്പില്‍ ജോപ്പനും ഒക്‌റ്റോബര്‍ 7ന്; BIG M FIGHT വീണ്ടും
വിവാഹം നടക്കുന്നതിന് രണ്ടുവര്‍ഷം മുന്‍പേ സുച്ചിയുമായുള്ള ആലോചന വന്നിരുന്നു. ചെന്നൈയിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. പക്ഷെ കോഴിക്കോടില്‍ കുടുംബ ബന്ധങ്ങളുണ്ട്- ലാല്‍ പറയുന്നു. ജാതകത്തിലെ പൊരുത്തക്കേട് കാരണം ആലോചന നടന്നില്ല. പിന്നീട് സുചിത്ര ചെന്നൈയിലേക്ക് പോയി. ലാല്‍ സിനിമാ തിരക്കുകളിലേക്കും. താന്‍ ഈ ആലോചനയുടെ കാര്യമേ മറന്നെങ്കിലും സുചിത്ര കാത്തിരിക്കുകയായിരുന്നെന്ന് മോഹന്‍ലാല്‍ പറയുന്നു.
ഒപ്പം ട്രെയ്‌ലര്‍ യൂട്യൂബിലെത്തി- കാണാം
‘കോഴിക്കോട് എനിക്കൊരു ബാബുച്ചായനുണ്ട്. സഹോദരതുല്യന്‍. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വീണ്ടും കോഴിക്കോട് എത്തിയപ്പോഴാണ് ബാബുച്ചായന്‍ കല്യാണക്കാര്യം എടുത്തിട്ടത്. ബാലാജിയുടെ മകള്‍ തന്നെയാണ് അന്നും സംസാര വിഷയം. ആ ജാതകപ്പൊരുത്തക്കേട് ഒരു കള്ളക്കഥയായിരുന്നു എന്ന് ഞാനറിഞ്ഞത് അപ്പോഴാണ്’ ലാല്‍ വ്യക്തമാക്കി. അതോടെ വീണ്ടും വിവാഹാലോചന ശക്തമായി നടക്കുകയും കല്യാണത്തിലെത്തുകയും ചെയ്തു. സുച്ചി തനിക്കായി കാത്തിരുന്നു എന്ന് കേട്ടപ്പോഴുള്ള അവസ്ഥ പറഞ്ഞറിയിക്കാനാകില്ലെന്ന് ലാല്‍ പറയുന്നു. 1988ലായിരുന്നു ഇരുവരുടെയും വിവാഹം.