ഇന്ത്യക്കാര്‍ കൂടുതല്‍ തെരഞ്ഞത് സണ്ണി ലിയോണിനെ
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് ലോകത്തില്‍ ഏറ്റവുമധികം തെരഞ്ഞത് സണ്ണി ലിയോണിനെ എന്ന് ഗൂഗിളിന്റെ വെളിപ്പെടുത്തല്‍. കത്രീന കൈഫ്, കരീന കപൂര്‍, കാജല്‍ അഗര്‍വാള്‍, ദീപിക പദുകോണ്‍ എന്നിവരാണ് സണ്ണിക്കു പിന്നിലായുള്ളത്. നടന്‍മാരുടെ കാര്യത്തില്‍ സല്‍മാന്‍ ഖാനാണ് ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട താരം.
പ്രഭുദേവയാണ് ഏറ്റവുമധികം പേര്‍ തിരഞ്ഞ ഇന്ത്യന്‍ സംവിധായകന്‍. അമീര്‍ഖാന്റെ പീകെ ആണ് 10 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട ചിത്രം.