രാജീവ് കുമാര്‍ മാറി; സബാഷ് നായ്ഡു കമലഹാസന്‍ തന്നെ സംവിധാനം ചെയ്യും

രാജീവ് കുമാര്‍ മാറി; സബാഷ് നായ്ഡു കമലഹാസന്‍ തന്നെ സംവിധാനം ചെയ്യും

0

ചാണക്യന്‍ എന്ന മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രത്തിനു 25 വര്‍ഷങ്ങള്‍ക്കു ശേഷം ടി കെ രാജീവ് കുമാറും കമലഹാസനും ഒന്നിക്കുന്ന ചിത്രമായിരുന്നു സബാഷ് നായ്ഡു. ചിത്രത്തില്‍ കമലഹാസന്റെ മകളായി തന്നെ ശ്രുതി ഹാസന്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി രാജീവ്കുമാറും സംഘവും യുഎസിലാണ്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് കമലഹാസന്‍ തന്നെയാണ്.

മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച സനല്‍കുമാര്‍ ശശിധരന്റെ പോസ്റ്റ് അതിവേഗം ഫലം കണ്ടു

രാജീവ്കുമാര്‍ യൂറോപ്പിലും അമേരിക്കയിലും കാണുന്ന ലെം ഡിസീസ് എന്ന രോഗം ബാധിച്ച് കിടപ്പിലായതാണ് കാരണം. മൂന്നു മാസമെങ്കിലും വിശ്രമം വേണം. ഈ സാഹചര്യത്തില്‍ ചിത്രത്തിന്റെ ബാക്കിയുള്ള സംവിധാനം മുഴുവന്‍ കമല്‍ തന്നെ നിര്‍വഹിക്കും. മുമ്പ് വിശ്വരൂപം ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ സുഹൃത്തിനെ സഹായിക്കുകയാണെന്നാണ് കമല്‍ പറയുന്നത്.

പുലി മുരുകന്‍ സ്വാതന്ത്ര്യദിനത്തിലേക്ക് മാറ്റിയേക്കും

ദശാവതാരത്തില്‍ കമലഹാസന്‍ അവതരിപ്പിച്ച നായ്ഡു കഥാപാത്രത്തെ മുഖ്യമാക്കി കൊണ്ടാണ് സബാഷ് നായ്ഡു ഒരുക്കുന്നത്.

SIMILAR ARTICLES

മൃദുല മുരളി ബോളിവുഡിലേക്ക്

0

അഞ്ജലിയും ജയും വീണ്ടും പ്രണയത്തില്‍?

0

NO COMMENTS

Leave a Reply