തെരി ഹിന്ദിയിലേക്ക്; ഷാറൂഖ് നായകന്‍
ഇളയ ദളപതി വിജയുടെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രം കൂടി ഹിന്ദിയിലേക്ക് എത്തുന്നു. ആറ്റ്‌ലി സംവിധാനം ചെയ്ത തെരി വിജയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വിജയമാണ്. 200 കോടി രൂപയിലേറെ ചിത്രം ഇതിനകം കളക്റ്റ് ചെയ്തു കഴിഞ്ഞു. രോഹിത് ഷെട്ടിയാണ് ചിത്രത്തിന് ഹിന്ദി പതിപ്പ് ഒരുക്കുന്നത്. ഷാറൂഖ് ഖാന്‍ ചിത്രത്തില്‍ നായകനായെത്തുമെന്നാണ് സൂചനകള്‍. നേരത്തെ ചെന്നൈ എക്‌സ്പ്രസ്, ദില്‍വാലേ എന്നീ രണ്ട് ചിത്രങ്ങളില്‍ രോഹിത് ഷെട്ടി ഷാറൂഖിനെ നായകനാക്കിയിരുന്നു. ഇതില്‍ ആദ്യ ചിത്രം വന്‍ ഹിറ്റായപ്പോള്‍ രണ്ടാം ചിത്രം ദുരന്തമായി.
നെരുപ്പ് ടാ… കബാലി ഹോപ്പ് മീറ്റര്‍ ഉയരുന്നത് കാണാം; ഒപ്പം കിടിലന്‍ പാട്ടും
നേരത്തേ അക്ഷയ്കുമാര്‍ തെരി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ആലോചിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും അത് യാഥാര്‍ത്ഥ്യമായില്ല. കത്തി ഹിന്ദി പതിപ്പില്‍ നായകനായെത്തുന്നത് അക്ഷയ്കുമാറാണ്.
കൂട്ടുകാര്‍ക്കൊപ്പം കുറുമ്പുകാട്ടി സായ് പല്ലവി; വീഡിയോ കാണാം