ഒളിപ്പിച്ചുവെക്കുന്ന സസ്‌പെന്‍സ്, എസ്രയാകുന്നത് മോഹന്‍ലാല്‍?

ഒളിപ്പിച്ചുവെക്കുന്ന സസ്‌പെന്‍സ്, എസ്രയാകുന്നത് മോഹന്‍ലാല്‍?

0
നവാഗതനായ ജെയ് കെ സംവിധാനം ചെയ്യുന്ന പ്രഥ്വിരാജ് ചിത്രം എസ്രയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഒരു കംപ്ലീറ്റ് ഹൊറര്‍ ത്രില്ലര്‍ ആയെത്തുന്ന എസ്രയില്‍ ടൊവിനോ തോമസും സുദേവ് നായരും പ്രിയ ആനന്ദും പ്രധാന വേഷങ്ങളിലുണ്ട്. എന്നാല്‍ ചിത്രത്തിലെ പ്രേത കഥാപാത്രം എബ്രഹം എസ്രയെന്ന ടൈറ്റില്‍ റോളിലെത്തുന്നതാര് എന്ന കാര്യത്തില്‍ വലിയ ആകാംക്ഷകളാണ് ഉയരുന്നത്. എബ്രഹാം എസ്രയാകുന്നത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണെന്ന സൂചനകളാണ് ലഭ്യമാകുന്നത്.
ട്രെയ്‌ലറിന്റെ തുടക്കത്തില്‍ തടിച്ച ശരീരപ്രകൃതിയുള്ള ഒരാള്‍ തോള് ചരിച്ച് പുറം തിരിഞ്ഞു നില്‍ക്കുന്നതു കാണുന്നുണ്ട്. ഇയാളുടെ കൈയിലെ കുറിപ്പിലുള്ള വാചകം ഇതാണ് ‘  ശരീരമുക്തമാക്കപ്പെട്ട എബ്രഹാം എസ്രയുടെ ആത്മാവ്’ . ഇത് മോഹന്‍ലാലാണെന്ന് പറയുന്നതിന് വേറെയും കാരണം സാമൂഹ്യമാധ്യമങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. മുമ്പ് എസ്ര യുടെ പേരിലുള്ള വിക്കിപീഡിയ പേജില്‍ സ്റ്റാര്‍കാസ്റ്റില്‍ മോഹന്‍ലാലിന്റെ പേരും ഉണ്ടായിരുന്നുവെന്നും പിന്നീട് ഇത് നീക്കം ചെയ്യുകയായിന്നുവെന്നും ഇവര്‍ പറയുന്നു. പ്രിഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫറിലെ ഗെറ്റപ് എന്ന പേരില്‍ പ്രചരിക്കുന്ന മോഹന്‍ലാലിന്റെ ഒരു ഫോട്ടോയാണ് മറ്റൊരു തെളിവ്. തിരക്കഥ രചന പോലും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ലൂസിഫറിന്റെ പോസ്റ്ററല്ല അതെന്ന് നേരത്തേ പ്രിഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഴുത്തില്‍ ഒരു പ്രത്യേക മാലയുണ്ട്. എസ്ര ട്രെയ്‌ലറില്‍ പ്രിഥ്വിരാജിന്റെ കൈയില്‍ ഇരിക്കുന്ന ഭയപ്പെടുത്തുന്ന മാല ഇതിനു സമാനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ അതിഥി വേഷം പോലെ ഏറെ നിര്‍ണായകമായ അതിഥി വേഷത്തില്‍ സ്‌റ്റൈലിഷായി ലാലേട്ടന്‍ എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
loading...

NO COMMENTS

Leave a Reply