പുലിമുരുകനില്‍ നിന്ന് തനിക്കു കിട്ടുന്നത് എട്ടു കോടിയില്‍ താഴെയെന്ന് ടോമിച്ചന്‍ മുളകുപാടം!

പുലിമുരുകനില്‍ നിന്ന് തനിക്കു കിട്ടുന്നത് എട്ടു കോടിയില്‍ താഴെയെന്ന് ടോമിച്ചന്‍ മുളകുപാടം!

0

മലയാളത്തിലെ ആദ്യ 100 കോടി ക്ലബ് ചിത്രമായി മാറിയപ്പോള്‍ നിര്‍മാതാവായ തനിക്കു ലഭിച്ച ലാഭം എട്ടു കോടിയില്‍ താഴെയാണെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. മനോരമ ഓണ്‍ലൈനിനോട് വാര്‍ഷിക ചലച്ചിത്ര കണക്കെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ടോമിച്ചന്‍ മുളകുപാടം. ഈ വര്‍ഷം കൂടുതല്‍ വിജയ ചിത്രങ്ങളും വലിയ വിജയങ്ങളും ഉണ്ടെന്നതില്‍ പുതിയ നിര്‍മാതാക്കള്‍ മതിമയങ്ങരുതെന്ന ഉപദേശത്തോടെയാണ് പുലിമുരുകന്റെ നിര്‍മാതാവ് കണക്കുകള്‍ വ്യക്തമാക്കിയത്. ചിത്രം 100 കോടിയുടെ ഗ്രോസ് കളക്ഷന്‍ നേടുമ്പോള്‍ അതില്‍ 20 ശതമാനം വിനോദ നികുതിയില്‍ പോകും. ബാക്കി 80 കോടിയില്‍ പകുതി തിയറ്റര്‍ വിഹിതമായി പോകും. പിന്നെയുള്ളത് 40 കോടിയാണ്. മാര്‍ക്കറ്റിംഗിനുള്‍പ്പടെ നിര്‍മാതാവെന്ന നിലയില്‍ ചെലവാക്കിയത് 32 കോടിയാണ്. അപ്പോള്‍ ലാഭം എട്ടു കോടി മാത്രമാണുള്ളത്. നിര്‍മാണത്തിനായി പലിശയ്‌ക്കെടുത്ത പണം കൊടുക്കുമ്പോള്‍ ലാഭം പിന്നെയും കുറയും. ലാഭത്തിന് ആദായ നികുതിയും അടയ്ക്കണമെന്നും ടോമിച്ചന്‍ മുളകുപാടം പറയുന്നു. എന്നാല്‍ മറ്റ് റൈറ്റ്‌സ് വിറ്റ വകയിലും പുലിമുരുകന്‍ തിയറ്ററില്‍ തുടരുന്ന വകയിലും ലാഭത്തില്‍ ഇനിയും വര്‍ധനയുണ്ടാകാം

loading...

SIMILAR ARTICLES

മുന്തിരിവള്ളികള്‍ ടീസറില്‍ സംഭവിച്ച നാല് അബദ്ധങ്ങള്‍- വീഡിയോ

0

NO COMMENTS

Leave a Reply