മാനസികമായും ശാരീരികമായും വേദനയില്ലെന്ന് കമലഹാസന്‍
തെന്നിന്ത്യയുടെ നടന തിലകം കമലഹാസന്റെ 62-ാം പിറന്നാളാണ് ഇന്നലെ കടന്നുപോയത്. എന്നാല്‍ ആഘോഷിക്കാന്‍ ആകുന്ന ഒരു അവസ്ഥയിലല്ല ഇപ്പോള്‍ അദ്ദേഹം. ഇതേ ദിവസം ജന്മദിനം ആഘോഷിക്കുന്ന സിനിമയ്ക്കു പുറത്തുള്ള തന്റെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാകും സാധാരണയായി കമല്‍ തന്റെ ബര്‍ത്‌ഡേ ആഘോഷിക്കുക. എന്നാല്‍ ഇത്തവണ അവരുടെ ക്ഷണം താന്‍ നിരസിക്കുകയായിരുന്നുവെന്ന് താരം വ്യക്തമാക്കുന്നു. അമേരിക്കയില്‍ ഷൂട്ടിംഗിനു പോയപ്പോഴുണ്ടായ വീഴ്ചയെത്തുടര്‍ന്ന് കാലിലെ എല്ലുകളില്‍ ഉണ്ടായ ഒടിവുകള്‍ ഭേദപ്പെട്ടു വരുന്നതേ ഉള്ളൂ. വേദന കുറയ്ക്കുന്നതിനായി മിക്കപ്പോഴും സെഡേഷനിലാണ് താനെന്നും താരം ഒരു ദേശീയ മാധ്യമത്തോട് വ്യക്തമക്കി. ശാരീരികമായ വേദനയ്ക്ക് സെഡേഷനിലാണ് താനെന്നും മറ്റ് അനുഭവിക്കുന്ന വേദനകള്‍ പരസ്യമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം പറയുന്നു. വേദനകള്‍ തനിക്ക് പുതുമയല്ലെന്നും അത് തനിക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കിയ താരം ജന്മദിനത്തില്‍ സുഹൃത്തുക്കളെയും ആരാധകരെയും കാണാനാവാത്തതില്‍ ബുദ്ധിമുട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
അല്‍പ്പദിവസങ്ങള്‍ക്കു മുമ്പാണ് കമലുമൊത്തുള്ള ജീവിതം അവസാനിപ്പിച്ച് വേര്‍പിരിയുന്നതായി ഗൗതമി പരസ്യമായി പ്രഖ്യാപിച്ചത്.
loading...