തമിഴ്ചിത്രം റിലീസ് വൈകുന്നു; മനസ് മടുത്തെന്ന് മഞ്ജിമ
താന്‍ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം ‘ അച്ചമെന്‍പതി മഠയമെടാ’ യുടെ റിലീസ് വൈകുന്നത് തന്റെ മനസുമടുപ്പിച്ചെന്ന് മഞ്ജിമ മോഹന്‍. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിമ്പുവിന്റെ നായികയായാണ് മഞ്ജിമ എത്തുന്നത്. പ്രമുഖ സംവിധായകനൊപ്പം തുടക്കം കുറിക്കാനായെങ്കിലും ചിത്രീകരണം അവസാനിച്ച് ഏറെക്കഴിഞ്ഞും റിലീസ് ഉണ്ടാകാത്തത് തന്നെ മടുപ്പിച്ചെന്നാണ് താരം വ്യക്തമാക്കിയത്. അടുത്ത കാലത്ത് ചിമ്പുവിന്റെ മിക്ക ചിത്രങ്ങളും റിലീസിംഗ് പ്രശ്‌നം നേരിട്ടിട്ടുണ്ട്. ഈ ചിത്രത്തിന്റെ റിലീസ് വൈകുന്നതിനു പിന്നിലും ചിമ്പു ആണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഒടുവില്‍ അച്ഛന്റെ നിര്‍ദേശത്തെ തുടര്‍ന്ന് താന്‍ ഗൗതം മേനോനുമായി സംസാരിച്ച് കാര്യങ്ങളില്‍ വ്യക്തത വരുത്തിയപ്പോഴാണ് ആശ്വാസമായതെന്നും ചിത്രം ഉടന്‍ തിയറ്ററിലെത്തുമെന്നും മഞ്ജിമ പറയുന്നു.
loading...