ലാലേട്ടനോട് ബഹുമാനം, മമ്മുക്ക വീട്ടിലെ ഒരംഗത്തെ പോലെ- കാവ്യമാധവന്‍

ലാലേട്ടനോട് ബഹുമാനം, മമ്മുക്ക വീട്ടിലെ ഒരംഗത്തെ പോലെ- കാവ്യമാധവന്‍

0
സിനിമയിലെ തന്റെ ഓര്‍മകളും സൂപ്പര്‍താരങ്ങളുമായുള്ള ബന്ധവും വിശദമാക്കുകയാണ് കാവ്യമാധവന്‍ തന്റെ ഓര്‍മക്കുറിപ്പുകളില്‍. പൂക്കാലം വരവായി എന്ന കമല്‍ ചിത്രത്തിലൂടെയാണ് കാവ്യ ബാലതാരമായി എത്തുന്നത്. പിന്നീട് നായികയായി എത്തിയ ചന്ദ്രനുദിക്കുന്ന ദിക്കിന്റെ സംവിധായകനും നായകനും കമലിന്റെ ശിഷ്യന്‍മാരായിരുന്നു. വിവാഹത്തോടെ സിനിമ വിടാനൊരുങ്ങിയപ്പോഴാണ് അത് തനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് മനസിലായതെന്നും താരം പറയുന്നു. മനോരമാ ഓണ്‍ലൈനില്‍ എഴുതിയ ഓര്‍മക്കുറിപ്പില്‍ താരം സൂപ്പര്‍ താരങ്ങളെ കുറിച്ച് പറയുന്നതിങ്ങനെ ‘
മോഗന്‍കാലിനെ’ കല്യാണം കഴിക്കണമെന്നായിരുന്നു കുഞ്ഞിലേ എന്റെ വലിയ ആഗ്രഹം. വീട്ടിലെല്ലാവരും ലാലേട്ടന്‍ ഫാന്‍സായിരുന്നു. പിണങ്ങിനില്‍ക്കുന്ന എന്നെ അനുനയിപ്പിക്കാന്‍ അച്ഛന്റെ പതിവുവിദ്യ ‘മോഹന്‍ലാലിന്റെ സിനിമയ്ക്കു പോകണ്ടേ’ എന്ന സൂത്രച്ചോദ്യമായിരുന്നു. !ഞാനതില്‍വീഴും. ലാലേട്ടനൊപ്പം വളരെക്കുറച്ചു സിനിമകളേ ഞാന്‍ ചെയ്തിട്ടുള്ളൂ.
ആദരവോടെ അല്‍പം അകലത്തുനിന്നാണ് ഇന്നും ലാലേട്ടനെ കാണുന്നത്. മമ്മൂക്ക പക്ഷേ, ഞങ്ങള്‍ക്കു വീട്ടിലെ ഒരംഗത്തെപ്പോലെയാണ്. മനസ്സിലുള്ളതു വെട്ടിത്തുറന്നു പറയുന്നതുകൊണ്ടു ചൂടനെന്നു തോന്നിക്കുന്ന, എന്നാല്‍ നമ്മളോട് ഒരുപാടു കരുതലലുള്ള ഒരാള്‍. തെങ്കാശിപ്പട്ടണത്തിന്റെ ഷൂട്ടിങ് സമയത്താണു സുരേഷേട്ടനെ ആദ്യം കാണുന്നത്. പിന്നെയിതുവരെ ഒരു വല്യേട്ടനെപ്പോലെയാണ് അദ്ദേഹം.

 

'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});