അമലാ പോളിന് അപ്രഖ്യാപിത വിലക്ക്

അമലാ പോളിന് അപ്രഖ്യാപിത വിലക്ക്

0
തമിഴ് സിനിമാ ലോകത്ത് അമലാ പോളിന് അപ്രഖ്യാപിത വിലക്കെന്ന് തമിഴിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തെ നായികയായി ആലോചിച്ചിരുന്ന പല പ്രൊജക്റ്റുകളില്‍ നിന്നും ഒഴിവാക്കുകയാണത്രേ. എഎല്‍ വിജയുമായുള്ള വിവാഹ മോചന കേസ് തന്നെയാണ് ഇതിന് കാരണം.   തമിഴിലെ പ്രമുഖ നിര്‍മാതാവും തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയുമാണ് വിജയ്‌യുടെ അച്ഛന്‍ എഎല്‍ അളകപ്പന്‍. തമിഴ് സിനിമാ ലോകത്ത് ഏറെ സ്വാധീനമുള്ള അളകപ്പന്‍ പിണക്കാതിരിക്കാനാണത്രേ എല്ലാവരും ശ്രമിക്കുന്നത്. 
അമല തുടര്‍ച്ചയായി സിനിമകള്‍ ഏറ്റെടുത്തത് കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കിയതായി നേരത്തേ അളകപ്പന്‍ പറഞ്ഞിരുന്നു. എന്നാല്‍ അമലയുടെ കരിയറിന് എതിരല്ലെന്നും വിശ്വാസം നഷ്ടപ്പെട്ടതാണ് പിരിയലിനു കാരണമെന്നുമാണ് വിജയ് പറയുന്നത്. 
വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വടചെന്നൈയിലാണ് അമല അടുത്തതായി ചേരുന്നത്. ഹെബ്ബൂലി എന്ന ചിത്രത്തിലൂടെ കന്നഡയിലേക്കും താരം പ്രവേശിക്കുകയാണ. മൂന്നു വര്‍ഷത്തേക്ക് വരെയുള്ള കരാര്‍ ആയതിനാല്‍ പുതിയ വിലക്ക് താരത്തെ അത്ര പെട്ടെന്ന് ബാധിക്കാന്‍ ഇടയില്ല.
'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});