ജനത ഗാരേജ് വില്ലന്റെ ഫൈറ്റ് സീനും യൂ ട്യൂബില്‍ വൈറല്‍
കൊട്ടാത്തല ശിവ സംവിധാനം ചെയ്യുന്ന ജനതാ ഗാരേജ് തെലുങ്ക് പ്രേക്ഷകര്‍ മാത്രമല്ല കേരള പ്രേക്ഷകരും കാത്തിരിക്കുകയാണ്. മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ സാന്നിധ്യം തന്നെയാണ് ഇതിന് കാരണം. ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന ചിത്രത്തിന്റെ തെലുങ്ക്, മലയാളം ടീസറുകള്‍ റെക്കോഡുകളോടെ യൂട്യൂബില്‍ മുന്നേറുകയാണ്. മോഹന്‍ലാലിനു പുറമേ റഹ്മാനും ഉണ്ണിമുകുന്ദനും ജനതാ ഗാരേജിലുണ്ട്.
ഊഴം സെപ്റ്റംബര്‍ എട്ടിന് തിയറ്ററുകളിലേക്ക്
ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ജനതാഗാരേജിലെ വില്ലന്‍ ഉണ്ണിമുകുന്ദന്റെ ഫൈറ്റ് സീന്‍ എന്ന പേരില്‍ ഒരു സംഘടനരംഗവും ഇതോടൊപ്പം യൂട്യൂബില്‍ ശ്രദ്ധ നേടുകയാണ്. ഉണ്ണി മുകുന്ദന്‍ നായകനായ മലയാള ചിത്രം സ്റ്റൈലിലെ സംഘടന രംഗമാണ് ജനതാ ഗാരേജ് തരംഗത്തിനിടെ ചിലര്‍ യൂട്യൂബില്‍ നല്‍കിയത്. ബിനു എസ് സംവിധാനം ചെയ്ത സ്റ്റൈലിലെ സംഘടന രംഗം തെലുങ്ക് പ്രേക്ഷകരെയും നന്നായി ആകര്‍ഷിക്കുന്നുണ്ട്.
ഗ്ലാമറില്‍ കുടുങ്ങുമോയെന്നു ഭയന്നു, രക്ഷിച്ചത് മമ്മൂട്ടിചിത്രം: അഞ്ജലി