എല്ലാ മലയാളിയിലും കുട്ടിയപ്പനുണ്ടെന്ന് ബിജു മേനോന്‍
രഞ്ജിത്തിന്റെ സംവിധാനത്തില്‍ എത്തുന്ന ലീല തിയറ്റര്‍ വിലക്കുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറയുകയാണ്. ലീല ഒരു ആര്‍ട്ട് പടമല്ലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉണ്ണി ആര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉണ്ണിയുടെ തന്നെ ചെറുകഥയെ ആസ്പദമാക്കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ചെറുകഥയില്‍ നിന്നും ഒട്ടേറേ മാറ്റങ്ങളോടെയാണ് ചിത്രം തയാറാക്കിയിട്ടുള്ളതെന്നും എല്ലാവര്‍ക്കും രസിക്കാവുന്ന ഒരു ചിത്രമായിരിക്കും ഇതെന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഏറെ സവിശേഷതകളുള്ള കുട്ടിയപ്പന്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജുമേനോനാണ്.
തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി- അമലപോള്‍
എല്ലാ മലയാളികളിലും ഒരു കുട്ടിയപ്പന്‍ സ്വഭാവമുണ്ടെന്നാണ് ബിജു മേനോന്‍ പറയുന്നത്. അല്‍പ്പം വ്യത്യസ്ത രീതികളില്‍ പെരുമാറുന്ന ഒരാളാണ് കുട്ടിയപ്പന്‍. കുട്ടിയപ്പന്‍ ചെയ്യുന്നതും പറയുന്നതുമെല്ലാം സീരിയസായാണ്. എന്നാല്‍ അയാളുടെ ചില വിചിത്ര സ്വഭാവ രീതികള്‍ നമ്മറില്‍ ചിരി പടര്‍ത്തും.