കര്‍ണന്‍ ശരിക്കും ബ്രഹ്മാണ്ഡമാകും; ഡിജിറ്റല്‍ സ്‌റ്റോറി ബോര്‍ഡ് കാണാം
പൃഥ്വിരാജ്- ആര്‍ എസ് വിമല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന കര്‍ണാന്‍ ഒരുങ്ങുന്നത് ദൃശ്യവിസ്മയമാകാന്‍. മഹാഭാരതത്തിലെ യഥാര്‍ത്ഥ ലൊക്കേഷനുകളില്‍ വലിയ ബജറ്റില്‍ തന്നെ ചിത്രമൊരുക്കാനാണ് ശ്രമം. ഒപ്പം സാങ്കേതിക വിദ്യയും ഏറ്റവും ഉന്നതമായി തന്നെ ഉപയോഗിക്കും. ചിത്രത്തിനായി തയാറാക്കിയ ഡിജിറ്റല്‍ സ്റ്റോറി ബോര്‍ഡിലെ ഏതാനും രംഗങ്ങള്‍ സംവിധായകന്‍ ആര്‍ എസ് വിമല്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.