വിവാഹ വാര്‍ഷികത്തില്‍ സുപ്രിയയ്ക്ക് പൃഥ്വിയുടെ ആശംസ
മലയാളത്തിന്റെ പുതിയ സൂപ്പര്‍താരം പൃഥ്വിരാജിന്റെ വിവാഹ വാര്‍ഷികമാണ് ഏപ്രില്‍ 25. സുപ്രിയ മേനോനുമായി അഞ്ച് വര്‍ഷം മുമ്പ് അധികമാരെയും അറിയിക്കാതെയാണ് പൃഥ്വി വിവാഹിതനായത്. ഒരു നല്ല സുഹൃത്തായി കൂടെ നില്‍ക്കുന്ന ഭാര്യയ്ക്ക് വിവാഹ വാര്‍ഷിക ആശംകള്‍ നേര്‍ന്ന് പൃഥ്വിരാജ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ജീവിതം ഒരു വെല്ലുവിളിയാണെന്ന് തിരിച്ചറിഞ്ഞ ഘട്ടത്തില്‍ ഒരു നല്ല സുഹൃത്തായി സുപ്രിയ കൂടെയുണ്ടായിരുന്നെന്നും പൃഥ്വിരാജ് പറയുന്നു.