തമിഴകം അവധിക്കാലത്തിന് കാത്തുവെക്കുന്നത്
അവധിക്കാലം സ്വന്തമാക്കാന്‍ ഒരുങ്ങി വന്‍ റിലീസുകളാണ് മാര്‍ച്ചിലും ഏപ്രിലിലുമായി തമിഴകത്തും കാത്തിരിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ കബാലി തന്നെയാണ് അതില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന ചിത്രം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന കബാലി ഏപ്രിലില്‍ തിയറ്ററുകളിലെത്തും. ഇതിനകം തന്നെ ആരാധകരുടെ ഹൃദയം സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട് കബാലിയിലെ രജനീ സ്റ്റൈല്‍. രാധിക ആപ്‌തെയാണ് ചിത്രത്തിലെ നായിക.സന്തോഷ് നാരായണനാണ് സംഗീതം
വിജയുടെ തെറിയാണ് തമിഴകത്തിനൊപ്പം കേരളവും കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയും എമി ജാക്‌സണുമാണ് വിജയ്ക്ക് നായികമാരായെത്തുന്നത്. വിജയ് മൂന്നു ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ജി.വി പ്രകാശ് കുമാറാണ്. ഏപ്രില്‍ 14നാണ് റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
വായിക്കുക: മാര്‍ച്ചില്‍ കാത്തിരിക്കുന്നത് നാലു ചിത്രങ്ങള്‍
സൂര്യ ഒരു തിരിച്ചുവരവിന് ശ്രമിക്കുന്ന ചിത്രമാണ് 24. അടുത്ത കാലത്തായി വന്‍ ഹിറ്റുകളൊന്നും താരത്തിന് ലഭിച്ചിട്ടില്ല. എന്ന ചിത്രത്തിന്റെ ടീസറും പോസ്റ്ററുമെല്ലാം ശ്രദ്ധ നേടിയിട്ടുണ്ട്. വിക്രംകുമാര്‍ സംവിധാനം ചെയ്യുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഏപ്രില്‍ അവസാനത്തോടെ തിയറ്ററിലെത്തും.
ചിമ്പുവിനെയും നയന്‍താരയെയും ആന്‍ഡ്രിയയെയും മുഖ്യ കഥാപാത്രങ്ങളാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ഇതു നമ്മ ആള്‍ മാര്‍ച്ച് അവസാനത്തോടെ തിയറ്ററിലെത്തും. 2014ല്‍ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം പല കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നു