മാര്‍ച്ചില്‍ കാത്തിരിക്കുന്ന 4 ചിത്രങ്ങള്‍

മാര്‍ച്ചില്‍ കാത്തിരിക്കുന്ന 4 ചിത്രങ്ങള്‍

0

മാര്‍ച്ച് പരീക്ഷക്കാലമാണ്. സാധാരണയായി വന്‍ റിലീസുകളൊന്നും തന്നെ മാര്‍ച്ചില്‍ ഉണ്ടാവുക പതിവില്ല. എന്നാല്‍ പതിവിനു വിപരീതമായി 4 ചിത്രങ്ങളാണ് ഇത്തവണ മാര്‍ച്ചില്‍ റിലീസിന് തയാറെടുക്കുന്നത്. നാലും പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങള്‍

ഡാര്‍വിന്റെ പരിണാമമാകും മാര്‍ച്ചില്‍ ആദ്യമെത്തുക. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ചെമ്പന്‍ വിനോദും ടൈറ്റില്‍ വേഷത്തിലുണ്ട്. പൃഥ്വിക്ക് തന്റെ വിജയ യാത്ര തുടരാനാകുമോ എന്നതു തന്നെയാണ് ഏവരും ഉറ്റുനോക്കുന്നത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പുറത്തിറക്കുന്ന ചിത്രം മാര്‍ച്ച് 8ന് റിലീസ് പ്രതീക്ഷിക്കാം.
18ന് തന്നെയാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ രണ്‍ജി പണിക്കര്‍ ടൈറ്റില്‍ റോളിലും നിവിന്‍പോളി നായകനായും എത്തുന്ന ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എത്തുന്നത്. വിനീത് ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായി ഒരു ഫാമിലി ഡ്രാമയാണ് ചിത്രം. റിലീസ് തിയതി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

നിവിന്‍ പോളിയുടെ പുതിയ നായിക (ഫോട്ടോകള്‍)

ദുല്‍ഖര്‍ സല്‍മാനും സായ്പല്ലവിയും തമ്മിലുള്ള കോംബിനേഷന്‍ തന്നെയാണ് കലിയുടെ ഏറ്റവും വലിയ ആകര്‍ഷണം. സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ഈ ചിത്രം മാര്‍ച്ച് 25നാണ് തിയറ്ററുകളിലെത്തുന്നത്. മാര്‍ച്ച് 26ന് ദിലീപ് ചിത്രം കിങ് ലയര്‍ എത്തും. വര്‍ഷങ്ങള്‍ക്കു ശേഷം സിദ്ധിഖ് ലാലുമാര്‍ ഒന്നിക്കുന്നു എന്നതു തന്നെയാണ് വലിയ സവിശേഷത. സിദ്ധിഖിന്റെ തിരക്കഥയില്‍ സംവിധാനം ലാല്‍.

NO COMMENTS

Leave a Reply