ദുല്‍ഖര്‍- അമല്‍നീരദ് ചിത്രത്തിലേക്ക് പുതുമുഖങ്ങളെ വേണം
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ക്ഷണിക്കുന്നു. 15നും 18നും ഇടയിലുള്ള ആണ്‍കുട്ടികളെയും 30നും 60നും ഇടയിലുള്ള പുരുഷന്‍മാരെയുമാണ് ആവശ്യം. കോട്ടയം ജില്ലക്കാര്‍ക്ക് മുന്‍ഗണനയുണ്ടാകും. അവിടത്തെ സംസാര ശൈലിയിലാണ് കഥാപാത്രങ്ങള്‍ സംസാരിക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിന്റെ തിരക്കഥ. അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് നിര്‍മാണം.